ഒരു മാസം .... നന്ദിയോടെ

കുറെകാലങ്ങൾക്കു ശേഷമാണ് ഒരു ദീർഘയാത്ര ചെയ്തത്. കൊറോണയും ലോക്ക് ഡൗണും ക്വാറന്റൈനുമൊക്കെ ജീവിതത്തിൽ പുതിയ അനുഭവങ്ങൾ നിറച്ച സമയങ്ങൾ. ഒരുപാട് പ്രാർത്ഥനകളും ആഗ്രഹങ്ങളും വേദനകളുമൊക്കെ നിറഞ്ഞ സമയങ്ങൾ... ഒറ്റയ്ക്കായിരുന്നിട്ടും ഒരുപാടുപേരുടെ സാമീപ്യം അനുഭവിച്ച സമയങ്ങൾ .... അങ്ങനെയൊക്കെയാണ് ക്വാറന്റൈൻ ദിവസങ്ങൾ കഴിഞ്ഞുപോയത്. ഒരുപാട്പേരെ കാണാനും ഒരുപാട്പേർക്ക് കാണാനും തോന്നിയിട്ടുള്ള ദിവസങ്ങൾ ... അങ്ങനെയൊക്കെ വർണിക്കാം ആ ദിനങ്ങളെ. ഒറ്റപ്പെടൽ ജീവിതങ്ങളെ വളരെ ഭീകരമായി ബാധിച്ചിട്ടുള്ള വാർത്തകൾ ദിനംപ്രതി പുറത്തു വരുമ്പോൾ... നീ ഒറ്റയ്ക്കല്ല ഞങ്ങളൊക്കെ ഒപ്പമുണ്ട് എന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്ന പ്രിയപ്പെട്ടവർ .... നന്ദിയോടെയല്ലാതെ ഓർക്കാൻ പറ്റാത്ത ജീവിതങ്ങൾ. ..